Latest NewsIndia

കിരണ്‍ ബേദിയെ പുതുച്ചേരി ലെഫ്​. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന്​ മാറ്റി, കോൺഗ്രസ് മന്ത്രി സഭ അനിശ്ചിതത്വത്തിൽ

തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജനാണ് പുതുച്ചേരിയുടെ അധികച്ചുമതല നല്‍കിയിരിയ്ക്കുന്നത്

ന്യൂഡൽഹി : പുതുച്ചേരിയില്‍ കോൺഗ്രസ്സ് സര്‍ക്കാര്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങവേ ലെഫ്​. ഗവര്‍ണര്‍ സ്ഥാനത്തു നിന്ന്​ ഡോ. കിരണ്‍ ബേദിയെ നീക്കി. തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജനാണ് പുതുച്ചേരിയുടെ അധികച്ചുമതല നല്‍കിയിരിയ്ക്കുന്നത് എന്ന് രാഷ്ട്രപതി ഭവന്‍ വക്താവ്​ അജയ്​ കുമാര്‍ സിംഗ് അറിയിച്ചു.

കിരണ്‍ ബേദിയെ നീക്കണമെന്ന ആവശ്യം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ദീര്‍ഘകാലമായി ഉന്നയിച്ചിരുന്നു. ലെഫ്​. ഗവര്‍ണര്‍ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രി പ്രത്യക്ഷ സമരം വരെ നടത്തിയിരുന്നു. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഗവര്‍ണറെ മാറ്റിയിരിക്കുന്നത്.

read also: രണ്ടു മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തുക്കളുമായി യു.പി.യില്‍ അറസ്റ്റില്‍

പാര്‍ട്ടിയിലെ 4 എംഎല്‍എമാരാണ് ഇതിനോടകം രാജിവച്ചിരിയ്ക്കുന്നത്. ഇവര്‍ ബിജെപിയില്‍ ചേരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാറിന്‍റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. കിരണ്‍ ബേദിയെ നീക്കിയത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്‍റെ ഭാഗമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

read also: ടൂള്‍കിറ്റ് കേസ്: ചെങ്കോട്ടയിലെയും തിക്രിയിലെയും പ്രതിഷേധത്തില്‍ ശാന്തനു പങ്കെടുത്തതിന് തെളിവ്

പുതുച്ചേരിയുടെ വികസനത്തിന് ബേദി തടയിടുന്നുവെന്ന് കോണ്‍ഗ്രസ് നിരന്തരം ആരോപിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കേ, ബേദിയെ മാറ്റി ഇതിനെ പ്രതിരോധിക്കാനാണ് കേന്ദ്ര നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

read also: ഇന്ത്യ കോവിഡിൽ നിന്ന് രക്ഷപെട്ടത് എങ്ങനെയെന്ന് പഠിക്കാൻ ഒരുങ്ങി വിദേശ ശാസ്ത്രജ്ഞർ

അതേസമയം കോൺഗ്രസ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ശ്രമിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ. രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുന്നെയാണ് ഒരു എംഎൽഎ കൂടി പാർട്ടിവിട്ടത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button