KeralaLatest NewsNewsCrime

ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തിലും തലയ്ക്കും ഷഹീർ കത്തികൊണ്ട് ആഞ്ഞുകുത്തി; അലറിവിളിച്ച് മുഹ്‌സില, സംശയരോഗം വില്ലനായി

കോഴിക്കോട് കൊടിയത്തൂരിലെ ഇരുപതുകാരിയുടെ കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മധുവിധുകാലം പിന്നിടും മുമ്പേ ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയതിനു പിന്നിൽ സംശയരോഗമെന്ന് റിപ്പോർട്ടുകൾ. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ കുട്ട്യാലിയുടെ മകന്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്‌സിലയെ (20) കൊലപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം.

Also Read:‘ഐഎഫ്എഫ്‌കെ വിവാദം; സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം’?: കമൽ

പുലർച്ചെ ഇവരുടെ മുറിയില്‍നിന്നു മുഹ്സിലയുടെ അലറിക്കരച്ചിൽ കേട്ടാണ് ബന്ധുക്കള്‍ ഉണര്‍ന്നത്. അസ്വഭാവികത തോന്നിയ മാതാപിതാക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ കൂട്ടാക്കിയില്ല. തുടർന്ന് അയൽവാസികളെ വിളിച്ച് വരുത്തി. അവരെത്തി ഒച്ചവെച്ചതോടെയാണ് ഷഹീർ വാതിൽ തുറന്നത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ ആണ് ഏവരും കണ്ടത്. കഴുത്തറുത്ത നിലയിലായിരുന്നു മുഹ്സില. ഉടന്‍തന്നെ ഇവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കള്‍ തന്നെ പിടികൂടുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ആറ് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. ഷഹീറിന്റെ സംശയ രോഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. ഭാര്യ മൊബൈലിൽ ആരോടെങ്കിലും സംസാരിക്കുന്നത് തന്നെ വലിയ സംശയത്തിനിടയാക്കി. വിവാഹത്തിനു ശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നു. ഭാര്യയെ വിശ്വാസമില്ലാത്തതു കൊണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button