കൊളംബോ
ശ്രീലങ്കയിൽ യൂണിറ്റ് രൂപീകരിച്ച് അവിടെ ഭരണത്തിലെത്താമെന്ന ബിജെപി മോഹം നടക്കില്ലെന്ന് ശ്രീലങ്കൻ തെരഞ്ഞെടുപ്പ് കമീഷൻ. ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് സംവിധാനം വിദേശ പാർടികൾക്ക് അനുമതി നൽകുന്നില്ലെന്ന് കമീഷൻ ചെയർമാൻ നിമൽ പഞ്ചൈഹുവ പറഞ്ഞു.
‘ശ്രീലങ്കയിലെ ഏത് രാഷ്ട്രീയ പാർടിക്കും വിദേശ പാർടികളുമായോ സംഘടനകളുമായോ ബന്ധം പുലർത്താൻ അനുവാദമുണ്ട്. എന്നാൽ, വിദേശ പാർടികൾക്ക് ഇവിടെ പ്രവർത്തിക്കാൻ രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമം അനുമതി നൽകുന്നില്ല’–- അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിൽ ബിജെപി ഭരണത്തിന് പദ്ധതിയുള്ളതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പഞ്ചൈഹുവ. ഇന്ത്യയിൽ സമ്പൂർണ ആധിപത്യം നേടിയശേഷം നേപ്പാളിലും ശ്രീലങ്കയിലും ഭരണം നേടുകയാണ് ലക്ഷ്യമെന്നാണ് ബിപ്ലവ് പറഞ്ഞത്. അമിത് ഷായിൽനിന്നാണ് ‘ആത്മനിർഭർ ദക്ഷിണേഷ്യ’യുടെ ഭാഗമായ ഭാവി പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്നും ബിപ്ലവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..