മുംബൈ > ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തേക്ക് അറസ്റ്റ് നടപടികള്‍ തടഞ്ഞാണ് ബോംബെ ഹൈക്കോടതിയുടെ നടപടി. ഈ കാലയളവിനകം നികിത മുന്‍കൂര്‍ ജാമ്യത്തിനായി കേസ് പരിധിയിലുള്ള ഡല്‍ഹി കോടതിയെ സമീപിക്കണം.
നികിതയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 25000 രൂപയുടെ ആള്‍ ജാമ്യത്തിലും തുല്യ തുകയ്‌ക്കുള്ള ആള്‍ജാമ്യത്തിലും വിട്ടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. നികിത ജേക്കബിന് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ, ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ ഡല്‍ഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നല്‍കാന്‍ ബോംബെ കോടതിക്ക് സാധിക്കില്ലെന്നും ഡല്‍ഹി പൊലീസ് വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം കോടതി തള്ളി. കേസില്‍ ബോംബ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നല്‍കാന്‍ അധികാരമുണ്ടെന്നും കോടതി നീരിക്ഷിച്ചു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍കിറ്റ് ഷെയര്‍ ചെയ്തെന്ന കേസിലാണ് മുംബൈയില്‍ അഭിഭാഷകയായ നികിതയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..