കൊച്ചി > എം നൗഷാദ് എംഎൽഎയെ കൊല കേസിൽ പ്രതിചേർത്ത സെഷൻസ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. സെഷൻസ് കോടതി നടപടിക്കെതിരെ നൗഷാദ് സമർപ്പിച്ച റിവിഷൻ ഹർജിയിലാണ്ണ് ജസ്റ്റിസ് സുനിൽതോമസിൻ്റെ വിധി. അന്വേഷണത്തിൽ തെളിവില്ലന്ന് കണ്ട് നൗഷാദിനെ ഒഴിവാക്കിയിരുന്നു. എന്നാൽ വിചാരണക്കിടെ സാക്ഷിമൊഴിയുണ്ടന്ന് ചൂണ്ടിക്കാട്ടി നൗഷാദിനെ സെഷൻസ് കോടതി പ്രതിയാക്കുകയായിരുന്നു.
വിചാരണക്കോടതി നടപടിക്കെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ നൗഷാദിനെ കുറ്റവിമുക്തനാക്കുന്ന കാര്യം സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തിൽ പരിഗണിക്കാൻ നിർദ്ദേശിച്ചെങ്കിലും വിചാരണക്കോടതി പ്രതിസ്ഥാനത്തു നിന്നും ഒ ഒഴിവാക്കാൻ വിസമ്മതിച്ചു. നൗഷാദ് വീണ്ടം സമർപ്പിച്ച റിവിഷൻ ഹർജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്. 1999 നവംബറിൽ ബിജെപി പ്രവർത്തകനായ സന്തോഷ് കുമാർ കൊല്ലപ്പെട്ട കേസിലാണ് കോടതി നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..