Latest NewsUAENewsGulf

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി സ്വന്തമാക്കി മലയാളിയായ ശരത് കുന്നുമ്മല്‍

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം രൂപ) മലയാളിക്ക്. ശരത് കുന്നുമ്മല്‍ ആണ് എംഎം351 സീരീസ് ടിക്കറ്റിന്‍റെ നറുക്കെടുപ്പില്‍ വിജയിയായത്. ഈ മാസം രണ്ടിന് വാങ്ങിയ 4275ാം നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

Read Also: വിവാദങ്ങളോബഹിഷ്‌കരണങ്ങളോ ചലച്ചിത്രോല്‍സവത്തെ തളര്‍ത്തില്ല, ആരുടെ അസാന്നിധ്യവും മേളയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കില്ല; കമൽ

മറ്റു നറുക്കെടുപ്പുകളില്‍ വിദ്യാര്‍ത്ഥിനിയായ റിയ രൂപേഷിന് ബിഎംഡബ്ല്യു എക്സ് 6 എം50ഐ കാറും സാനിയ തോമസിന് ഏപ്രില ട്യൂണോ ഫാക്ടറി ബൈക്കും ലഭിച്ചു.

Read Also: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 1.18 കോടിയുടെ സ്വർണം പിടികൂടി

ഈ വര്‍ഷം ഇതുവരെ നടന്ന അഞ്ച് നറുക്കെടുപ്പിലും തുടര്‍ച്ചയായി ഇന്ത്യക്കാരാണ് മില്ലേനിയം മില്യണയര്‍ സമ്മാനം നേടുന്നത്. ഈ മാസം മൂന്നിന് നടന്ന നറുക്കെടുപ്പില്‍ സൂരജ് അനീദ്, ജനുവരിയില്‍ നടന്ന നറുക്കെടുപ്പുകളില്‍ വരുണ്‍ ഭൂന്‍സുര്‍, അമിത് എസ്, കാണിക്കറാം രാജശേഖര്‍ എന്നിവരാണ് വിജയികളായത്.

Read Also: അര്‍ധ നഗ്നയായുള്ള ഫോട്ടോഷൂട്ടില്‍ ഗണപതിയുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മാല; റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുന്നു?

കഴിഞ്ഞ ഡിസംബര്‍ 20ന് നടന്ന നറുക്കെടുപ്പില്‍ കാസര്‍ഗോഡ് സ്വദേശിയായ നവീനീത് സജീവന്‍ വിജയിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button