Latest NewsNewsIndia

വീണ്ടും അമളി? ഫിഷറീസ് വകുപ്പ് സ്ഥാപിക്കണമെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി

മത്സ്യത്തൊലാളികൾ കടലിന്റെ കര്‍ഷകരാണെന്ന് രാഹുല്‍ ഗാന്ധി

മത്സ്യത്തൊലാളികൾ കടലിന്റെ കര്‍ഷകരാണെന്ന് പറഞ്ഞ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് വീണ്ടും അമളി. ബുധനാഴ്ച കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹത്തിന് ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞപ്പോഴാണ് അമളി പറ്റിയത്.

Also Read:വടകരയിൽ ‘കേരളത്തിന്റെ വിധവ’യെ ഒതുക്കാൻ കോൺഗ്രസിലെ ഒരുവിഭാഗം

കടലിന്റെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ മന്ത്രാലയമില്ലെന്ന് മത്സ്യത്തൊഴിലാളികളോട് സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ക്ക് സ്വന്തമായുള്ളതുപോലെ, ഒരു മന്ത്രാലയം ദല്‍ഹിയില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഫിഷറീസ് വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനാണ് മന്ത്രാലയത്തിന്റെ ചുമതല. ഇതറിയാതെയാണോ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനമെന്നും ചോദ്യമുണ്ട്.

‘ചെറുകിട ഇടത്തരം വ്യവസായങ്ങളെ നിലവിലെ സര്‍ക്കാര്‍ ആക്രമിക്കുകയാണ്. ഞങ്ങളുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ഞങ്ങള്‍ക്ക് ശക്തിപ്പെടുത്തണം. കാരണം അതാണ് ഈ രാജ്യത്തിന്റെ ശക്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’- രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button