KeralaLatest NewsElection NewsNewsIndia

പിണറായി കേരളമോദി- കെ.സി. വേണുഗോപാൽ. കർഷകരോട് മോദിക്കുള്ള സമീപനം ഉദ്യോഗാർഥികളോട് പിണറായിക്ക്.

സ്ഥാനാർഥിത്വത്തിന് ജയസാധ്യത മാനദണ്ഡം

 

ന്യൂഡെൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മോദിയുടെ മറെറ്ാരു പതിപ്പാണെന്ന് സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ.

കർഷകരോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനമെന്താണോ അതാണ് ഉദ്യോഗാർഥികളുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽ സ്വീകരിക്കുന്നത്. പിണറായി സർക്കാർ ചെറുപ്പക്കാരുടെ കണ്ണീരിൽ മുങ്ങി മരിക്കാനാണ് പോവുന്നത്- വേണുഗോപാൽ പറഞ്ഞു.

വിജയസാധ്യതയുള്ള പ്രവർത്തകനാണ് കോൺഗ്രസ് ഇക്കുറി സീറ്റു നല്കുന്നത്. ഗ്രൂപ്പ് മാനദണ്ഡമാക്കില്ല. ഇക്കാര്യത്തിൽ രാഹുൽഗാന്ധിക്ക് നല്കിയ ഉറപ്പ് പാലിക്കാൻ എല്ലാനേതാക്കളും ബാധ്യസ്ഥരാണ്. യുവാക്കൾക്കും വനിതകൾക്കും സ്ഥാനാർഥിപ്പട്ടികയിൽ അർഹമായ പ്രാതിനിധ്യമുണ്ടാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥിയാകാൻ ജയമാണ് മാനദണ്ഡമെന്ന് മനസിലാക്കിയാവണം വോട്ടർമാരെ സമീപിക്കേണ്ടത്. താൻ മത്സരിച്ചാൽ ജയിക്കുമോയെന്ന് സ്വയം വിലയിരുത്തണം. സ്ഥാനാർഥിയായി പരിഗണിക്കാത നേതാക്കളെ അക്കാര്യം കേരളത്തിലെ നേതൃത്വം മുൻകൂട്ടി അറിയിക്കണം.

നേമമുൾപ്പെടെ എല്ലായിടത്തും ശക്തനായ സ്ഥാനാർഥിയുണ്ടാകുമെന്നും കെ. സി. വേണുഗോപാൽ ഇതു സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button