റാമള്ള
ഗാസയിലേക്ക് കോവിഡ് വാക്സിൻ അയക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് ഇസ്രയേൽ തടയിടുന്നതായി പലസ്തീൻ ആരോഗ്യമന്ത്രി മായി അൽകൈല. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമമാണ് തടഞ്ഞത്.
ജനസാന്ദ്രത വളരെ കൂടിയ ഗാസയിൽ 20 ലക്ഷത്തിലധികം പലസ്തീൻകാരുണ്ട്. ഇവിടെ 53,000 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 537 പേർ മരിക്കുകയും ചെയ്തു. ഇതുവരെ വാക്സിൻ ലഭ്യമാകാത്ത മേഖലയിലേക്ക് റഷ്യൻ വാക്സിൻ ‘സ്പുട്ട്‌നിക്–- വി’യുടെ 2000 ഡോസ് എത്തിക്കാനായിരുന്നു പലസ്തീൻ അഥോറിറ്റിയുടെ ശ്രമം. ഗാസയ്‌ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇസ്രയേൽ ഈ ശ്രമം തടയുകയായിരുന്നു.
എന്നാൽ, 1000 ഡോസ് വാക്സിൻ എത്തിക്കാനുള്ള അപേക്ഷയാണ് തങ്ങൾക്ക് ലഭിച്ചതെന്നും വിഷയം ഇപ്പോഴും പരിഗണനയിലാണെന്നും ഇസ്രയേൽ പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..