17 February Wednesday

മഹാരാഷ്ട്രയില്‍ 
കോവിഡ് സ്ഥിതി 
രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021


ന്യൂഡൽഹി
മഹാരാഷ്ട്രയിൽ കോവിഡ്‌ ആശങ്ക വീണ്ടും ശക്തമാകുന്നു. വിദർഭാമേഖലയിൽ അമരാവതി, നാഗ്‌പുർ ഡിവിഷനുകളിലും വടക്കൻ മഹാരാഷ്ട്രയിലെ നാസിക്കിലും  കോവിഡ്‌ കൂട്ടത്തോടെ സ്ഥിരീകരിച്ചു. അമരാവതിയിൽ ഞായറാഴ്‌ച 430 രോ​ഗികള്‍, ഇവിടെ സിവിൽ ആശുപത്രിയിൽ വാക്‌സിൻ സ്വീകരിച്ച 12 നേഴ്‌സുമാർക്ക് കോവിഡ് പോസിറ്റീവായി. അകോലയില്‍ തിങ്കളാഴ്‌ച പരിശോധിച്ച 40 ശതമാനം പേര്‍ക്കും രോ​ഗം. ആഫ്രിക്കയിൽ കാണപ്പെടുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ്‌ മഹാരാഷ്ട്രയില്‍ എത്തിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധന ശക്തമാക്കി.

39 ദിവസത്തെ ഇടവേളയ്‌ക്കു‌ശേഷം മഹാരാഷ്ട്രയിൽ ഞായറാഴ്‌ച 4,000 രോ​ഗികള്‍ റിപ്പോർട്ട്‌ ചെയ്‌തു. സാഹചര്യം ഗുരുതരമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. തിങ്കളാഴ്‌ച മുംബൈ, നാഗ്‌പുർ, അമരാവതി എന്നിവിടങ്ങളിൽ 400 ലേറെ രോ​ഗികള്‍. മഹാരാഷ്ട്രയില്‍ നിലവില്‍ 36,201 രോ​ഗികളുണ്ട്.

ബം​ഗളൂരുവില്‍ വിരുന്ന്,103 പേർക്ക്‌ കോവിഡ്‌
ബംഗളൂരു ബൊമ്മനഹള്ളി മേഖലയിൽ പാര്‍പ്പിടസമുച്ചയത്തിലെ വിരുന്നിൽ പങ്കെടുത്ത 103 പേർക്ക്‌ കോവിഡ്. ഈ മാസം നാലിനാണ്‌ വിരുന്ന് സംഘടിപ്പിച്ചത്‌. ഇവിടെ ആയിരത്തിലധികം പേർ താമസിക്കുന്നു‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top