KeralaLatest NewsNews

രാജ്യത്തും സംസ്ഥാനത്തും കോൺഗ്രസ് അത്യാവശ്യമാണ്; രമേഷ് പിഷാരടി

മറ്റ് പാർട്ടികളെ സ്നേഹിക്കുന്ന ചിലർക്കെങ്കിലും എന്റെ നിലപാട് ദേഷ്യമുണ്ടാക്കിയേക്കും

ആലപ്പുഴ : തനിക്ക് കംഫർട്ടബിളായ നേതാക്കളുള്ളത് കോൺഗ്രസിലാണെന്ന് ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി. കോൺഗ്രസിന്റെ മൃദു സ്വഭാവമാണ് തനിക്ക് ഇഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്. അതേസമയം രാഷ്ട്രീയത്തെ ഉപജീവന മാർഗമായി കാണില്ലെന്നും കലയാണ് ഉപജീവന മാർഗമെന്നും പിഷാരടി വ്യക്തമാക്കി.

ബഹുസ്വരതയുള്ള രാജ്യത്തെ ഏകോപിപ്പിച്ച് ഇത്രയും നാൾ കൊണ്ടുപോയത് കോൺഗ്രസുള്ളത് കൊണ്ടാണ്. സംസ്ഥാനത്ത് കോൺഗ്രസ് അത്യാവശ്യമാണെന്നും പിഷാരടി വ്യക്തമാക്കി. ധർമ്മജൻ മത്സരിക്കുകയാണെങ്കിൽ മുഖ്യ പ്രചാരകനാവും. അത് ധർമ്മജൻ മറ്റൊരു പാർട്ടിക്ക് വേണ്ടി നിന്നാലും ഞാനുണ്ടാകുമെന്നും പിഷാരടി പറഞ്ഞു.

READ ALSO :  24 ന്യൂസ് ജീവിതം അവസാനിപ്പിച്ച് ടിഎം ഹര്‍ഷന്‍; ഇനി സിപിഎമ്മിലേക്ക്, സ്ഥാനാർത്ഥിയാകും?

മറ്റ് പാർട്ടികളെ സ്നേഹിക്കുന്ന ചിലർക്കെങ്കിലും എന്റെ നിലപാട് ദേഷ്യമുണ്ടാക്കിയേക്കും. അവനവന്റെ സുരക്ഷ വലിയ കാര്യമാണ്. നശിക്കാത്ത ഉൽപ്പന്നമൊന്നും ലോകത്തില്ല. അതുകൊണ്ട് കോൺഗ്രസ് എന്ന കപ്പൽ മുങ്ങാൻ പോകുന്നുവെന്ന വിലയിരുത്തലിൽ കാര്യമില്ല. നമുക്കെന്താണ് ഗ്യാരണ്ടിയെന്നും പിഷാരടി ചോദിച്ചു.

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button