തിരുവനന്തപുരം
സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക് പട്ടികയുടെ കാലാവധി മൂന്നിൽനിന്നും ഒരു വർഷമായി വെട്ടിക്കുറക്കാൻ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പിഎസ്‌സി ചട്ടവും ഭേദഗതിചെയ്‌തു. 2016 ഏപ്രിൽ 16ന് അതിവേഗം വിജ്ഞാപനവും ഇറക്കി. പരിശീലനം ആവശ്യമുള്ള എല്ലാ റാങ്ക് പട്ടികയുടെയും (യൂണിഫോം ഫോഴ്‌സ്) കാലാവധിയും ഇതോടൊപ്പം വെട്ടിച്ചുരുക്കി.
പിഎസ്‌സിയുടെ ചട്ടം 13ൽ ഭാഗം ഒന്നാണ് ഭേദഗതി ചെയ്‌തത്. നേരത്തെ നിയമന ശുപാർശ ലഭിച്ച അവസാന ബാച്ചിന്റെ പരിശീലനം ആരംഭിച്ച് ഒരു മാസംവരെ റാങ്ക് പട്ടികയ്‌ക്ക് കാലാവധി ലഭിച്ചിരുന്നു. പരിശീലനം വൈകിയാൽ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥിക്ക് നോൺ ജോയിനിങ് ഡ്യൂട്ടി ആനുകൂല്യം ലഭിക്കും. ഈ ആനുകൂല്യമാണ് ഇല്ലാതാക്കിയത്. റാങ്ക് പട്ടികയുടെ ചിറകരിഞ്ഞ ഉമ്മൻചാണ്ടി അക്കാര്യം മറച്ചുവെച്ചാണ് സെക്രട്ടറിയറ്റിന് മുമ്പിലെ സമരക്കാരെ സന്ദർശിച്ച് ‘കണ്ണീർ കഥ’ അടിച്ചിറക്കിയത്. സിപിഒ റാങ്ക് പട്ടികയുടെ കാലാവധി നീട്ടാൻ പ്രതിപക്ഷം ആവശ്യപ്പെടുന്നതും ഉദ്യോഗാർഥികളെ വഞ്ചിക്കാനാണ്. ജൂൺ 30ന് കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിൽനിന്ന് അടുത്ത ഡിസംബർ 31വരെയുള്ള ഒഴിവിലേക്ക്‌വരെ (പ്രതീക്ഷിത ഒഴിവ്) നിയമനം നടത്തിയതും മറച്ചുവെയ്‌ക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..