KeralaLatest NewsNews

അഭയകേസ്; തോമസ് കോട്ടൂരും സെഫിയും സമർപ്പിച്ച അപ്പീൽ ഹർജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കും

വിചാരണക്കോടതിയുടെ നടപടി നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം

അഭയകേസിൽ വിചാരണക്കോടതി വിധി റദ്ധാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ തോമസ് കോട്ടൂരും സെഫിയും സമർപ്പിച്ച അപ്പീൽ ഹർജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപ് തന്നെ ഫയലിൽ സ്വീകരിച്ചിരുന്നു.

സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതിയുടെ നടപടി നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം. മാത്രമല്ല, കേസിലെ 49-ാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കാനാവുന്നതല്ലെന്നും അപ്പീലിൽ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 23 നാണ് തിരുവനന്തപുരം സിബിഐ കോടതി പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ വിധിച്ചത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button