Latest NewsIndia

5 ഏക്കറിലധികം ഭൂമിയുളളവർക്കും അനർഹമായി ബിപിഎൽ കാർഡ്: കടുത്ത നടപടിക്ക് കർണാടക സർക്കാർ

മാർച്ച് 31 ന് മുൻപ് കാർഡുകൾ ഹാജരാക്കിയില്ലെങ്കിൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ബംഗളൂരു: അഞ്ച് ഏക്കറിലധികം ഭൂമിയുള്ളതും ഇരുചക്ര വാഹനം സ്വന്തമായി ഉള്ളതുമായ ബിപിഎൽ കാർഡുടമകൾ തങ്ങളുടെ കാർഡ് ഹാജരാക്കണമെന്ന് നിർദ്ദേശം നൽകി കർണാടക സർക്കാർ. മാർച്ച് 31 ന് മുൻപ് കാർഡുകൾ ഹാജരാക്കിയില്ലെങ്കിൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

കർണാടക സിവിൽ സപ്ലൈസ് മന്ത്രി ഉമേഷ് ഖാട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.അഞ്ച് ഏക്കറിലധികം ഭൂമിയുള്ളതും മോട്ടോർ സൈക്കിളും ടിവിയും ഫ്രിഡ്ജും സ്വന്തമായി ഉള്ളവരുമായ ബിപിഎൽ കാർഡ് ഉടമകളാണ് കാർഡുകൾ ഹാജരാക്കേണ്ടത്. ബിപിഎൽ കാർഡ് ലഭിക്കാൻ ചില നിബന്ധനകളുണ്ട്.

read also: ബം​ഗാളില്‍ ബിജെപിക്കാർക്ക് നേരെയുള്ള അക്രമങ്ങൾക്ക് പിന്നാലെ 2 സിപിഐ എം പ്രവര്‍ത്തകരെ വധിച്ചു

ഈ നിബന്ധനകൾ പാലിക്കാത്തവർക്ക് ബിപിഎൽ കാർഡിൽ തുടരാൻ അർഹതയില്ല. അർഹതയില്ലാത്തവർ കാർഡുകൾ തിരികെ നൽകണം.വാർഷിക വരുമാനം 1.20 ലക്ഷം രൂപയിലധികം ഉള്ളവർ ബിപിഎൽ കാർഡിൽ തുടരരുത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button