COVID 19Latest NewsNewsInternationalCrime

തട്ടിപ്പിന്റെ ചൈനീസ് മാതൃക, കോവിഡ് വാക്‌സിനായി ഉപ്പുലായനിയും വെള്ളവും

ബെയ്ജിംഗ് : ചൈനയിൽ വ്യാജ കോവിഡ് വാക്‌സിനുകൾ നിർമ്മിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രധാനി തലസ്ഥാനമായ ബെയ്ജിംഗിൽ പിടിയിലായി.

സംഘത്തലവനായ കോങ് എന്നയാളാണ് പിടിയിലായത്.  ഉപ്പുലായനിയും മിനറൽ വാട്ടറുമുപയോഗിച്ച് ഇയാൾ കോവിഡ് വാക്‌സിനാണെന്ന് പറഞ്ഞ് വില്പന നടത്തുകയായിരുന്നു.

നിരവധി പേരാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായി വ്യാജ കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.യഥാർഥ വാക്‌സിന്റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി മനസിലാക്കിയാണ് കോങ് വ്യാജ കോവിഡ് വ്യാക്‌സിൻ വിപണിയിലെത്തിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ വ്യാജ വാക്‌സിൻ നിർമ്മാണം കോങ് തുടങ്ങിയിരുന്നു. ഇതിൽ 6000 ബാച്ച് വാക്‌സിനുകൾ നവംബറിൽ ഹോങ്‌കോങിലേക്കയച്ചു. പിന്നാലെ, മറ്റു വിദേശരാജ്യങ്ങളിലേക്കും വ്യാജവാക്‌സിൻ കടത്തി. തട്ടിപ്പിലൂടെ കോങ് ഉൾപ്പെടെയുള്ള സംഘം ഏകദേശം 18 മില്യൺ യുവാന്റെ (ഏകദേശം 20 കോടിയിലേറെ രൂപ) സാമ്പത്തികനേട്ടമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

വ്യാജവാക്‌സിൻ വൻതോതില വിപണിയിലെത്തുന്നതിനാൽ ഇതിനെതിരെ ശക്‌സമായ ജാഗ്രതപുലർത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഇത്തരം തട്ടിപ്പ് സംഘങ്ങളെ കണ്ടെത്താൻ പ്രാദേശിക ഏജൻസികൾ പോലിസുമായി സഹകരിക്കണമെന്ന് ചൈനീസ് സുപ്രീം പീപ്പിൾസ് പ്രോക്യുറേറ്ററേറ്റ് ആവശ്യപ്പെട്ടു.

നാലുകോടി പേർക്ക് മാത്രം വാക്‌സിൻ നല്കിയ ചൈനയിലാണ് ആദ്യമായി കോവിഡ് വ്യാപനം കണ്ടെത്തിയത്. ചൈനീസ് പുതുവത്സരദിനമായ ഫെബ്രുവരി 12ന് മുമ്പ് 10 കോടി ഡോസ് വാക്‌സിനുകൾ നല്കാനാണ് ചൈനയുടെ ലക്ഷ്യം. എന്നാൽ അതൊന്നും ചൈനക്ക് കഴിഞ്ഞിരുന്നില്ല.

ലോകമാകെ മഹാമാരി പടർത്തിയതായി ആക്ഷേപമുയർന്നതിനുപിന്നാലെ വ്യാജകോവിഡ് വാക്‌സിൻ ആശ്രിതരാജ്യങ്ങൾക്ക് നല്കി ലോകരാജ്യങ്ങൾക്ക് മുന്നിൽ നാണം കെട്ടിരിക്കുകയാണ് ചൈന.  ചൈനയിലെ സർക്കാരിന്റെ
പിടിപ്പുകേട് ആഭ്യന്തര രാഷ്ട്രീയത്തിൽ തന്നെ വൻപ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ ഉരുക്ക്മമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുന്ന ചൈനയിൽ ഇതൊന്നും വിലപ്പോകാൻ സാധ്യതയില്ലെങ്കിലും പ്രതിഷേധം കനക്കുമെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button