CinemaLatest NewsNewsIndiaBollywoodEntertainment

പ്രശസ്ത ബോളിവുഡ് സിനിമ താരം ആത്മഹത്യ ചെയ്തു

മുംബൈ : പ്രശസ്ത ബോളിവുഡ് താരം സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു. എം.എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി, കേസരി എന്നീ ബോളിവുഡ് സിനിമകളിൽ പ്രധാന വേഷം ചെയ്ത വ്യക്തിയാണ് സന്ദീപ് നഹാർ. മുംബൈയിലെ ഗോർഗാവിലുള്ള വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

Read Also : കോവിഡ് വാക്സിൻ : ആശ്വാസ വാർത്തയുമായി ലോകാരോഗ്യ സംഘടന

ആത്മഹത്യയ്ക്ക് മുൻപ് സന്ദീപ് നഹാർ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ കുടുംബാംഗങ്ങൾ വായിക്കാൻ എന്ന രീതിയിലാണ് അദ്ദേഹം കുറിപ്പ് എഴുതിയിരുന്നത്. വിവാഹ ജീവിതത്തിലുള്ള ബുദ്ധിമുട്ടുകളും സിനിമാ ലോകത്തെ കഷ്ടപ്പാടുകളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നാണ് സൂചനയെന്ന് അധിതകൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

ടെലിവിഷൻ മേഖലയിലും നിരവധി സീരിയലുകളിലും അഭിനയിച്ചിരുന്ന നഹാർ എംഎസ് ധോണി : ദി അൺടോൾഡ് സ്‌റ്റോറി എന്ന ചിത്രത്തിൽ സുശാന്ത് സിംഗിനൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. അക്ഷയ് കുമാർ നായകനായ കേസരി എന്ന ബോളിവുഡ് ചിത്രത്തിലും ഇദ്ദേഹം പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button