Latest NewsNewsIndiaCrime

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

2018-ൽ രജിസ്റ്റർ ചെയ്ത കേസിൽ പട്നയിലെ പ്രത്യേക പോക്സോ കോടതി ജഡ്ജി അവധേഷ് കുമാറാണ്  ശിക്ഷ വിധിച്ചത്

പട്ന : അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പട്നയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയിൽനിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസിൽ മറ്റൊരു പ്രതിയായ സ്കൂളിലെ അധ്യാപകൻ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാൾ 50000 രൂപ പിഴയും അടയ്ക്കണം.

2018-ൽ രജിസ്റ്റർ ചെയ്ത കേസിൽ പട്നയിലെ പ്രത്യേക പോക്സോ കോടതി ജഡ്ജി അവധേഷ് കുമാറാണ്  ശിക്ഷ വിധിച്ചത്. സ്കൂൾ പ്രിൻസിപ്പലായിരുന്ന അരവിന്ദ് കുമാറും അധ്യാപകനായ അഭിഷേക് കുമാറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.

തുടർച്ചയായ ആരോഗ്യപ്രശ്നങ്ങൾ കാരണം 2018 സെപ്റ്റംബറിൽ പെൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് പ്രിൻസിപ്പലും അധ്യാപകനും ചേർന്ന് പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button