KeralaLatest NewsNewsIndia

സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമായി മലയാളികൾ യു പിയിൽ അറസ്റ്റിൽ

ലക്‌നൗ : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള രണ്ടുപേരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. സ്‌ഫോടകവസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, ആയുധങ്ങള്‍ തുടങ്ങിയ ഇവരില്‍നിന്ന് കണ്ടെടുത്തുവെന്ന് ക്രമസമാധാന ചുമതലയുള്ള യുപി എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. ഇവര്‍ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും ഉന്നത ഹൈന്ദവ നേതാക്കളെ ഉന്നംവയ്ക്കുകയായിരുന്നു ലക്ഷ്യമെന്നും എസ്ടിഎഫ് പറഞ്ഞു.

Read Also : അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ഒരു ചില്ലിക്കാശുപോലും സംഭാവന നൽകില്ലെന്ന് സിദ്ധരാമയ്യ  

എസ്ടിഎഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവര്‍ പിടിയിലായത്. കേരളത്തില്‍നിന്നുള്ള അന്‍സാദ് ബദ്‌റുദിന്‍, ഫിറോസ് ഖാന്‍ എന്നീ പിഎഫ്‌ഐ അംഗങ്ങളാണ് അറസ്റ്റിലായതെന്ന് പ്രശാന്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button