പുതുച്ചേരി > പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു .കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ.ജോൺകുമാർ ആണ് രാജിവെച്ചത്. ഇതോടെ പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുളള നാരായണസ്വാമി സർക്കാരിന് കേവലഭൂരിപക്ഷം നഷ്‌ടമായി.
സർക്കാരിൽ വിശ്വാസം നഷ്‌ടപ്പെട്ടതായി ജോൺകുമാർ അറിയിച്ചു. ജോൺകുമാറും ബിജെപിയിൽ ചേരുമെന്നാണ് സൂചന.
ആകെ 33 സാമാജികരുളള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം.ആരോഗ്യമന്ത്രി മല്ലവി കൃഷ്‌ണറാവു ഉൾപ്പടെ നാല് എംഎൽഎമാർ ഇതിനകം രാജിവെച്ചിരുന്നു. പത്ത് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ഡിഎംകെ എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയുമാണ് ഇപ്പോൾ നാരായണസ്വാമിയെ പിന്തുണക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..