Latest NewsNewsIndia

ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു: യുവതിയെ പീഡിപ്പിച്ച മുൻഭർതൃവീട്ടുകാർക്കെതിരെ കേസ്, ഏഴു പ്രതികൾ

ഭോപ്പാൽ : മധ്യപ്രദേശിൽ ആദിവാസി സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തിൽ കേസെടുത്ത് പോലീസ്. യുവതിയുടെ മുൻഭർതൃബന്ധുക്കളായ ഏഴുപേർക്കെതിരെയാണ് കേസ്. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ, ഭർത്താവിൽ നിന്നും അകന്നു നില്ക്കുന്ന സ്ത്രീയെ മർദ്ദിച്ച് മുൻ ഭർത്താവിന്റെ ബന്ധുവിനെ തോളിലേറ്റി കിലോമീറ്ററോളം നടത്തിച്ച സംഭവത്തിലാണ് മധ്യപ്രദേശ് പോലീസ് കേസെടുത്തത്.

ഭർത്താവിൽ നിന്നും ബന്ധം വേർപെടുത്തി മറ്റൊരാൾക്കൊപ്പം താമസിക്കുന്നതിനാണ് ക്രൂരമായ കുറ്റം ചെയ്തത്. മുൻ ഭർത്താവടക്കം ഏഴുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്ത്രീക്ക് ചുറ്റും നാട്ടുകാർ വടിയും ക്രിക്കറ്റ് ബാറ്റുമായി നടക്കുകയും സ്ത്രീയുടെ കഷ്ടപ്പാടുകണ്ട് രസിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. നടക്കുന്നത് പതുക്കെയാകുന്നതോടെ, ചിലർ വടിയും ബാറ്റുമുപയോഗിച്ച് സ്ത്രീയെ മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം.

സ്ത്രീയുടെ പരാതിപ്രകാരം മുമ്പ് ഇരുവരും വിവാഹമോചനം നേടിയിരുന്നു. മധ്യപ്രദേശിൽ നേരത്തെയും സമാനസംഭവങ്ങളുണ്ടായിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button