KeralaLatest NewsNews

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ തടവുകാരൻ പിടിയിൽ

ഇന്ന് പുലർച്ചെ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്

ജയിൽ ചാടിയ തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിൽ. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയ ശിക്ഷാ തടവുകാരനായ ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവനാണ് ജയിൽ അധികൃതരുടേയും പൊലീസിന്റെയും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പിടിയിലായത്.

ഇന്ന് പുലർച്ചെ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സഹദേവനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച ജയിലിനു പുറത്തുള്ള ജീവനക്കാരുടെ മെസിൽ ജോലിക്കായി നിയോഗിച്ചിരുന്ന സഹദേവൻ മാലിന്യം നിക്ഷേപിക്കാൻ പോയ വഴിയെ രക്ഷപ്പെടുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button