KeralaLatest NewsNews

സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കക്ഷി രാഷ്ട്രീയക്കാരുടെ താൽപ്പര്യങ്ങൾക്ക് ഇരയായി അപകടത്തില്‍ ചാടരുതെന്ന് സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതയുണ്ടെങ്കിൽ മാത്രമെ ജോലി ലഭിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കേരളം തന്നെ മുന്നിൽ ; സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം 

നിയമനങ്ങളിൽ മാനദണ്ഡം പാലിക്കാതെ പറ്റില്ല. സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. 2020 ജൂണിൽ കാലാവധി തീർന്നതാണ് സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ്. അത് പുനരുജ്ജീവിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കാലഹരണപ്പെട്ട ലിസ്റ്റ് എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുക. അതിന് പറ്റുന്ന ഏതെങ്കിലും നിയമമോ സാധ്യതയോ നാട്ടിലുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രതിപക്ഷം സമരരംഗത്തിറങ്ങിയത്. ഉദ്യോഗാർത്ഥികളുടെ താൽപര്യത്തിന് വിരുദ്ധമാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ. രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റേത് കുത്സിത പ്രവർത്തിയാണെന്നും അദ്ദേഹം ആരോപിച്ചു.

ഉദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണ്. സമരത്തെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത് അസാധാരണമാണ്. റാങ്ക് ലിസ്റ്റിൽ ഉള്ള എല്ലാവർക്കും ജോലി ലഭിക്കണമെന്നത് വിചിത്ര വാദമാണ്. പി എസ്‌ സിക്ക് നിയമനം വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തൽ നടത്തിയത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ഉദ്യോഗാർത്ഥികൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button