Latest NewsNewsKuwaitGulf

കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു. സബാഹ് അല്‍ നാസറിലെ ഒരു വീട്ടിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തണുപ്പകറ്റാനായി മുറിക്കുള്ളില്‍ ചാര്‍ക്കോള്‍ ഉപയോഗിച്ച് തീകൂട്ടിയതാണ് അപകടത്തിന് കാരണമായിരിക്കുന്നത്.

മുറിക്കുള്ളില്‍ പുക നിറഞ്ഞ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് സുരക്ഷാ അധികൃതര്‍ പറഞ്ഞു. വീട്ടുജോലിക്കാരികളെ കാണാതായപ്പോഴാണ് താന്‍ അന്വേഷിച്ചതെന്ന് സ്‍പോണ്‍സര്‍ പൊലീസിനോട് പറഞ്ഞു. ഇരുവരും താമസിച്ചിരുന്ന മുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തകർത്താണ് അകത്ത് കടന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button