Latest NewsNewsIndia

കർഷകരുടെ ഭൂമി സംരക്ഷിക്കാൻ സമിത്വ പദ്ധതി; പുതിയ നിയമങ്ങള്‍ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പുതിയ കാര്‍ഷിക നിയമങ്ങള്‍ ചെറുകിട കൃഷിക്കാര്‍ക്കായിരിക്കും ഏറ്റവും പ്രയോജനം ചെയ്യുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഓരോ പൗരന്റേയും പുരോഗതിയും രാജ്യത്തിന്റെ സ്വയംപര്യാപ്തതയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 83 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കാര്‍ഷികനിയമങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചിലര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്‍പ് വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നവരാണ് ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്നതിനെതിരെ സമരം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സമിത്വ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കി വരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 12,000 ഗ്രാമങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടന്നുകഴിഞ്ഞതായും രണ്ടുലക്ഷം കുടുംബങ്ങള്‍ക്ക് രേഖകള്‍ ലഭിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button