Latest NewsNewsIndia

ജമ്മു കശ്മീരിൽ സ്‌ഫോടനം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബിജിബെഹ്‌റ ടൗൺ മേഖലയിൽ ഐഇഡി സ്‌ഫോടനം. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സുരക്ഷാ സേന അറിയിക്കുകയുണ്ടായി. സ്‌ഫോടനത്തിന് ലക്ഷ്യമിട്ട് ഭീകരർ സ്ഥാപിച്ചതാണ് ഐഇഡിയെന്നാണ് സുരക്ഷാ സേനയുടെ നിഗമനം. ടിപ്പർ ലോറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഐഇഡിയാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിക്കുകയുണ്ടായി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button