16 February Tuesday

ആത്മീയ ചികിത്സയുടെ പേരിൽ 40 പവൻ തട്ടിയ യുവാവ് അറസ്റ്റിൽ ; നിരവധി കേസിൽ പ്രതി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021


വേങ്ങര> ആത്മീയ ചികിത്സയുടെ പേരിൽ 40 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ. തിരൂർ പുറത്തൂർ പാലക്കാവളപ്പിൽ ശിഹാബുദ്ധീൻ (38) ആണ് അറസ്റ്റിലായത്.വേങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

മൊബൈൽ വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലെ പ്രശ്നങ്ങൾ ആത്മീയ ചികിത്സ നടത്തുന്ന ഉപ്പാപ്പയെക്കൊണ്ട് പരിഹരിപ്പിക്കാമെന്ന് പറഞ്ഞാണ് പലപ്പോഴായി സ്വർണ്ണം തട്ടിയത്. ചികിത്സക്കായി ഉപ്പാപ്പയെ വിളിക്കുമ്പോൾ ശിഹാബുദ്ദീൻ തന്നെ ഉപ്പാപ്പ ചമഞ്ഞ് മൊബൈലിലൂടെ ആയത്തുകൾ ഓതിക്കൊടുക്കും.പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാൽ ഉപ്പാപ്പക്ക് കൂടുതൽ സ്വർണ്ണം കൂടുതൽ വേണമെന്നാവശ്യപ്പെട്ടാണ് നാല്പത് പവൻ ഇയാൾ കരസ്ഥമാക്കിയത്.

ഏതാനും ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്ത്രീ പീഡനക്കേസിൽ ശിഹാബുദ്ദീനെ പിടികൂടിയതറിഞ്ഞാണ് യുവതിയുടെ ബന്ധുക്കൾ വേങ്ങര പോലീസിനെ സമീപിച്ചത്. തിരൂർ ,താനൂർ ,കുണ്ടോട്ടി സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകൾ ഉണ്ടെന്ന് വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ എ ആദംഖാൻ പറഞ്ഞു.

12 ഓളം സിംകാർഡുകൾ മെഡിക്കൽ കോളേജ് പോലീസ് ഇയാളിൽ നിന്നും പിടികൂടി. നാല് പതോളം സ്ത്രീകൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നൽകാതിരിക്കുകയാണ്.

താനൂർ എസ് ഐയെ അക്രമിച്ചു പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top