KeralaLatest NewsNews

ക്ഷേത്രത്തില്‍ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണശ്രമം; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചി: നഗരമധ്യത്തിലെ ക്ഷേത്രത്തില്‍ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണശ്രമം. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാരിയമ്മന്‍ കോവിലിലാണ് കള്ളന്‍ കയറിയത്. കഴിഞ്ഞ ദിവസം രാത്രി 11.30 നും 12.30 നും ഇടയിലാണ് മോഷണ ശ്രമം നടന്നത്. ക്ഷേത്രത്തിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

read also : കേരള തീരപ്രദേശത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ബീച്ചുകളിലേയ്ക്ക് പോകരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 30 വയസ് പ്രായം തോന്നിക്കുന്നയാളാണ് മോഷണ ശ്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button