COVID 19KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളോടെ ആറ്റുകാൽ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച ആരംഭിക്കുന്നു

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച ആരംഭിക്കുന്നു. കർശ്ശന കൊവിഡ് നിയന്ത്രണങ്ങളോടെ ഭക്തർക്ക് ദർശനത്തിന് അനുമതി നൽകിയിരിക്കുകയാണ്. ഫെബ്രുവരി 27നാണ് പൊങ്കാലയെങ്കിലും ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രമായിരിക്കും ചടങ്ങ് നടക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രപരിസരത്തോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവാദം നൽകുന്നതല്ല. എന്നാൽ അതേസമയം ഭക്തജനങ്ങൾക്ക് ആവശ്യമെങ്കിൽ വീടുകളിൽ പൊങ്കാലയിടാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button