KeralaLatest NewsNewsIndia

ഇന്ധനവില വീണ്ടും കൂടി , പെട്രോൾ വില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കൂടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത് .

Read Also : കോവിഡ് പരിശോധന : പുതിയ ഉത്തരവ് പുറത്തിറക്കി ആരോഗ്യ വകുപ്പ്

കൊച്ചിയില്‍ ഡീസല്‍ വില 84 കടന്നു. പെട്രോള്‍ വിലയാകട്ടെ 89.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപയിലെത്തി. 85.51 രൂപയാണ് ഡീസല്‍ വില.

സര്‍വകാല റെക്കോർഡിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതക സിലിണ്ടറിന്‍റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വര്‍ധിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് പാചക വാതകത്തിന് വില കൂട്ടിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button