KeralaLatest NewsNews

രമേശ് പിഷാരടി കോൺഗ്രസിലേക്ക്; നല്ല കാര്യമെന്ന് ധർമ്മജൻ

കൊച്ചി: ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ഇന്ന് വൈകിട്ട് ഹരിപ്പാട് എത്തുമ്പോള്‍ രമേഷ് പിഷാരടി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇവിടെ വെച്ച് ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കും. അതേസമയം രമേശ് പിഷാരടിയുടെ കോൺഗ്രസ് പ്രവേശനം നല്ല കാര്യമെന്ന് സുഹൃത്തും നടനുമായ ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.

ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.സി.വിഷ്ണുനാഥ്, വി.ടി സതീശന്‍. കെ.എസ് ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതൃത്വവുമായി രമേഷ് പിഷാരടി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ താരം തത്ക്കാലം മത്സര രംഗത്തേക്കില്ലെന്നാണ് സൂചന.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button