Latest NewsNewsIndiaCrime

ബിജെപി വനിതാ നേതാവിന്റെ വീട്ടില്‍ മോഷണം

ഹിസാര്‍: ബിജെപി വനിതാ നേതാവിന്റെ വീട്ടില്‍ നിന്ന് തോക്ക്, പത്ത് ലക്ഷം രൂപ, ആഭരണങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടാക്കാള്‍ കവർന്നിരിക്കുന്നു. സോനാലി ഫോഗാട്ടിന്റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. ഇവര്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണമെന്നും പരാതിയില്‍ പറയുന്നു. വീട്ടിലെ സിസി ടിവി പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിക്കുകയുണ്ടായി.

ഫെബ്രുവരി ഒന്‍പതിന് വീട് പൂട്ടി എല്ലാവരും ചണ്ഡിഗഡിലേക്ക് പോയിരുന്നു. തിരിച്ചെത്തിയത് ഫെബ്രുവരി 15നായിരുന്നു. അപ്പോഴാണ് വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായത്. വീട്ടില്‍ നിന്ന് നിരവധി സ്വര്‍ണം, വെള്ളി ആഭരണങ്ങളും, പത്ത് ലക്ഷം രൂപം, തോക്ക്, വെടിയുണ്ടകള്‍ എന്നിവയാണ് മോഷണം പോയതെന്ന് സോനാലി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സോനാലി മത്സരിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭജന്‍ ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്‌നോയിയോട് പരാജയപ്പെട്ടിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button