Latest NewsNewsIndia

ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ ഇനി ആഗോള തലത്തിലും ഉപയോഗിക്കാം; അംഗീകാരം നൽകി ലോകാരോഗ്യ സംഘടന

അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും അനുയോജ്യമാണ് ഇന്ത്യൻ വാക്സിനെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു

ജനീവ : ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സിൻ ആഗോള തലത്തിൽ ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരിക്കുന്നത്.

ഇന്ത്യയുടെ വാക്സിൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും അനുയോജ്യമാണ് ഇന്ത്യൻ വാക്സിനെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Read also :  ടൂള്‍ കിറ്റ് കേസ്: ‘മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന സിനിമാക്കാരിക്കും ബന്ധം’: സന്ദീപ് വാര്യര്‍

ഇതോടെ വാക്സിൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ആസ്ട്രാസെനക–എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങൾക്ക് ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെയുള്ള കോവിഡ് നിർമാർജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കായി വാക്സിൻ വിതരണം ചെയ്യാൻ സാധിക്കും. ഓക്സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിര്‍മിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button