Latest NewsNewsInternationalUK

ബി.ആര്‍.ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതി ഉത്തരവ്

ഈ ഉത്തരവ് പ്രകാരം ബി.ആര്‍.ഷെട്ടി, പ്രശാന്ത് മാങ്ങാട്ട് അടക്കമുള്ളവർക്ക് ലോകത്തിന്റെ ഒരു കോണിലുമുള്ള തങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സാധിക്കില്ല.

ദുബായ്: നിർമാതാവും പ്രവാസി വ്യവസായിയുമായ ബി.ആര്‍.ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്. അബുദാബി വാണിജ്യ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് യുകെ കോടതി നടപടി. അബുദാബി ആസ്ഥനമായുള്ള എന്‍.എം.സി.ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകനാണ് ബി.ആര്‍.ഷെട്ടി.

മലയാളിയും മുന്‍ എന്‍.എം.സി സി.ഇ.ഒയുമായ പ്രശാന്ത് മാങ്ങാട്ടിന്‍റേതുള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളും കണ്ടുകെട്ടണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഈ ഉത്തരവ് പ്രകാരം ബി.ആര്‍.ഷെട്ടി, പ്രശാന്ത് മാങ്ങാട്ട് അടക്കമുള്ളവർക്ക് ലോകത്തിന്റെ ഒരു കോണിലുമുള്ള തങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സാധിക്കില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button