KeralaLatest NewsNews

അക്ഷരാഭ്യാസമുള്ള ഒരാൾക്കും ഈ വേദന കാണാതെ പോകാൻ കഴിയില്ല ; ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ച് അരുൺ ഗോപി

പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തെ പിന്തുണച്ച് സംവിധായകൻ അരുൺ ഗോപി. സി പി എമ്മിനെ വിമർശിച്ചും കോൺഗ്രസ് എം എൽ എമാരായ ഷാഫി പറമ്പിലും കെ എസ് ശബരീനാഥനും നടത്തുന്ന നിരാഹാര സമരത്തിനെ പിന്തുണച്ചുമാണ് അരുൺ ഗോപി രംഗത്തെത്തിയത്. രാപകലില്ലാതെ പഠിച്ചു നേടിയെടുത്ത ഉദ്യോഗാർത്ഥികളുടെ അവകാശത്തെ കാണാതെ പോകരുത്. അക്ഷരാഭ്യാസമുള്ള ഒരാൾക്കും ഈ വേദന കാണാതെ പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം………………….

പാവപ്പെട്ടവന്റെ അവകാശങ്ങൾ നേടിയെടുക്കാൻ ചോര ചീന്തിയ സമരമുഖങ്ങളിലൂടെ കടന്നുവന്ന് കൊടിയുടെ നിറത്തിൽ പോലും ചുവപ്പണിഞ്ഞ പ്രസ്ഥാനം ഭരണസിരാകേന്ദ്രങ്ങളുടെ നേതൃ സ്ഥാനത്തുള്ളപ്പോൾ കണ്ണീരുമായി ഒരു സമരമുഖങ്ങളെയും തെരുവിൽ അലയാൻ വിടരുതായിരുന്നു…!! രാപകലില്ലാതെ പഠിച്ചു നേടിയെടുത്ത അവരുടെ അവകാശത്തെ കാണാതെ പോകരുത്..!! അക്ഷരാഭ്യാസമുള്ള ഒരാൾക്കും ഈ വേദന കാണാതെ പോകാൻ കഴിയില്ല… തെരുവിലെ വേദനയ്ക്ക് ഒപ്പം നില്ക്കുന്ന എല്ലാര്ക്കും സ്നേഹം..!! സമരമുഖത്തു നേതൃ സ്ഥാനത്തുള്ള പ്രിയ സുഹൃത്തുക്കൾ ഷാഫിക്കും ശബരിക്കും നന്ദി

പാവപ്പെട്ടവന്റെ അവകാശങ്ങൾ നേടിയെടുക്കാൻ ചോര ചീന്തിയ സമരമുഖങ്ങളിലൂടെ കടന്നുവന്ന് കൊടിയുടെ നിറത്തിൽ പോലും ചുവപ്പണിഞ്ഞ…

Posted by Arun Gopy on Sunday, February 14, 2021

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button