KeralaLatest NewsNews

ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായാണ് സിപിഎം കാണുന്നത് : മുല്ലപ്പളളി

പുറംവാതില്‍ നിയമനമല്ല വേണ്ടത് അവരുമായി ചര്‍ച്ചയിലൂടെയുളള പ്രശ്ന പരിഹാരമാണ്

തിരുവനന്തപുരം : സെക്രട്ടറിയേറ്റിനു മുന്‍പിലെ സമരത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായാണ് സിപിഎം കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. യുവാക്കളുടെ ഇത്തരം സമരത്തെ പിന്തുണച്ച ചരിത്രമാണ് മുന്‍പ് സിപിഎമ്മിനുളളത്. എന്നാല്‍ ഇപ്പോള്‍ നിയമന വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ തിരിയുകയാണ് സിപിഎം. ധനകാര്യമന്ത്രി ഉള്‍പ്പടെ ഇത്തരത്തില്‍ പ്രതികരിച്ചത് അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പളളി പറഞ്ഞു.

ബുധനാഴ്ച നടക്കുന്ന ക്യാബിനറ്റ് യോഗത്തില്‍ ഇവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വഴി വേണം. പുറംവാതില്‍ നിയമനമല്ല വേണ്ടത് അവരുമായി ചര്‍ച്ചയിലൂടെയുളള പ്രശ്ന പരിഹാരമാണ്. അവരെ ശത്രുവായി കാണുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. യുവാക്കളുമായി ചര്‍ച്ച നടത്താനുളള മാനസികാവസ്ഥ മുഖ്യമന്ത്രി കാണിക്കണമെന്നും അവരോട് ദുരഭിമാനമല്ല വേണ്ടതെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button