തിരുവനന്തപുരം > എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'വിജ്ഞാന സമൂഹവും ഭാവി കേരളത്തിന്റെ രൂപരേഖയും' എന്ന വിഷയത്തില്‍ ഫെബ്രുവരി-28, മാര്‍ച്ച്-1 തീയതികള്‍ തിരുവനന്തപുരത്തു നടക്കുന്ന യുവജന സെമിനാറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടക്കുന്ന സെമിനാറില്‍ 150 പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കും. ഓണ്‍ലൈനായും സെമിനാറില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, സംരംഭകര്‍, കല, സാംസ്‌കാരികം, സ്‌പോര്‍ട്‌സ്, ഐ.ടി കൃഷി, രാഷ്ട്രീയ-സാമൂഹ്യ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരടക്കം സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവതീ-യുവാക്കള്‍ സെമിനാറില്‍ പങ്കെടുക്കും.
പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 18 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 7907847095, 9497404922 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..