COVID 19Latest NewsNewsGulfQatar

കോവിഡ് നിയമ ലംഘനത്തെ തുടർന്ന് ഖത്തറില്‍ രണ്ട് കടകൾ പൂട്ടിച്ചു

ഖത്തറില്‍ രണ്ട് കടകൾ പൂട്ടിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതിരുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി. ഉം ലെഖ്ബയിലെ ഓറിയൻറല്‍ സ്പാ, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാസ്റ്റ് ഫിറ്റ്‌നസ് ജിം സെൻറ്റര്‍ എന്നീ സ്ഥാപനങ്ങളാണ് താല്‍ക്കാലികമായി അടച്ചുപൂട്ടിയത്.

Read Also: ഡൽഹിയിലെ പ്രതിഷേധക്കാർക്ക് മദ്യവും പണവും എത്തിക്കാൻ നിർദ്ദേശം നൽകി വനിതാ കോൺഗ്രസ് നേതാവ് ; വീഡിയോ പുറത്ത്

പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ ഈ നടപടി. നിലവിലെ സ്ഥിതിഗതികള്‍ പരിഷ്‌കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുമെന്നും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button