15 February Monday

ബംഗാളിൽ ബിജെപിക്കാർ തെരുവിൽ ഏറ്റുമുട്ടി

ഗോപിUpdated: Monday Feb 15, 2021

കൊൽക്കത്ത > ബംഗാൾ ബിജെപിയിലെ ഗ്രൂപ്പ് പോര്‌ തെരുവിൽ പരസ്യഏറ്റുമുട്ടലിലെത്തി. കൊൽക്കത്തയിൽ ഹേസ്റ്റിംഗ്‌ മേഖലയിലാണ് ബിജെപിക്കാർ ചേരി തിരിഞ്ഞ്‌‌ ഏറ്റുമുട്ടിയത്‌. സോനാർപുരിലെ പ്രാദേശിക നേതാവായ സുബാങ്കർ ദത്ത മജുംദാറിനെ നേതൃസ്ഥാനത്തുനിന്ന്‌‌ നീക്കിയതാണ്‌ പരസ്യഏറ്റുമുട്ടലിനിടയാക്കിയത്‌. മജുംദാറിനെ പിന്തുണയ്‌ക്കുന്നവർ ഓഫീസ് തല്ലിത്തകർത്ത്‌ അവിടെയുണ്ടായിരുന്ന നേതാക്കളെ കയ്യേറ്റം ചെയ്‌തു. പ്രശ്നം ഒത്തു തീർപ്പാക്കാൻ ഓഫീസിലെത്തിയ  ലോക്കറ്റ്‌ ചാറ്റർജി എംപിയെ മജുംദാറുടെ അനുയായികൾ തടഞ്ഞു.

ഇത്‌ ചോദ്യംചെയ്‌ത്‌ മറുവിഭാഗവും എത്തി. നടപടി പിന്നീട്‌ ചർച്ച ചെയ്യാമെന്ന്‌ എംപി അറിയിച്ചങ്കിലും വിമതർ ചെവിക്കൊണ്ടില്ല. കയ്യാങ്കളിക്കൊടുവിൽ പൊലീസ് എത്തി ഇരുവിഭാഗത്തെയും മാറ്റി. തൃണമൂലിൽനിന്ന്‌ എത്തിയവരും നേരത്തെ ഉണ്ടായിരുന്നവരും തമ്മിൽ ബംഗാൾ ബിജെപിയിൽ സ്ഥാനങ്ങളെച്ചൊല്ലി തർക്കവും ഏറ്റുമുട്ടലും പതിവായിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top