KeralaLatest NewsNews

ഹിന്ദു മതവിശ്വാസികളോടും സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണ് മീശ നോവല്‍

ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി കിട്ടുമെന്ന് ശോഭ സുരേന്ദ്രന്‍

ഹിന്ദു മതവിശ്വാസികളോടും സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണ് മീശ നോവല്‍, ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി കിട്ടുമെന്ന് ശോഭ സുരേന്ദ്രന്‍. എസ് ഹരീഷ് എഴുതിയ ‘മീശ’ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയ തീരുമാനത്തിനെതിരെയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.

Read Also : ദിഷ രവിയുടെ അറസ്റ്റില്‍ മനംനൊന്ത് പാകിസ്താന്‍

നോവല്‍ ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയാണെന്നും പുസ്തകത്തിന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ‘കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി കിട്ടു’മെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി നേതാവ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button