KeralaLatest NewsNews

പിണറായി വിജയൻ സർക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല : കെ സുരേന്ദ്രൻ

കൊച്ചി : എസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപി. ഹിന്ദു സ്ത്രീകള്‍ അമ്പലത്തിൽ പോകുന്നത് വളരെ മ്ലേച്ഛകരമായ കാര്യത്തിനാണ് എന്ന് പരാമര്‍ശിച്ച നോവലിന് പുരസ്‌കാരം നല്‍കിയത് പ്രതികാര ബുദ്ധിയോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

Read Also : എ​ല്‍ ​ഡി​ എഫ് സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ന്‍ ബാ​ഹ്യശ​ക്തി​ക​ള്‍ ശ്രമിക്കുന്നു : എ.​എ റ​ഹീം

പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലിയടങ്ങിയിട്ടില്ലെന്നതിന് തെളിവാണ് ഈ പുരസ്‌കാരം നല്‍കിയതിലൂടെ വ്യക്തമാകുന്നത്. ശബരിമല വിഷത്തില്‍ ഹിന്ദുക്കളെ ആക്ഷേപിച്ച അതേ പ്രതികാരമനോഭാവമാണ് ഇവിടെയും. ഹിന്ദുക്കളെ അപമാനിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്യുന്ന കാര്യമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മീശ നോവലിനെതിരെ കേരളത്തിലെ പ്രബലമായ സമുദായത്തോടൊപ്പം ഹിന്ദു സമൂഹമൊന്നാകെ രംഗത്തുവന്നിരുന്നു. ഹിന്ദുക്കളെ വെല്ലുവിളിക്കുക അവരുടെ വിശ്വാസപ്രമാണങ്ങളെ ആക്ഷേപിക്കുയെന്നത് പതിവ് പരിപാടിയായി മാറിയിരിക്കുകയാണ്. ഈ അവാര്‍ഡ് നല്‍കുന്നതിലൂടെ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button