KeralaLatest NewsNews

5 മാസമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; സംഭവം തിരുവനന്തപുരത്ത്

പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തേക്കുവിള സ്വദേശി സജാര്‍ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Read Also: ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം വരെ തടവ് ശിക്ഷ; കരട് നിയമവുമായി യുഡിഎഫ്

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെറിയന്നൂരില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സജാര്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം പുറത്ത് പറഞ്ഞത്. പ്രതി വിവാഹ വാഗ്‌ദാനം നല്‍കിയെന്നും അഞ്ച് മാസമായി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button