KeralaCinemaMollywoodLatest NewsNewsEntertainment

പി എസ് സി റാങ്ക് ലിസ്റ്റ് അല്പം നീട്ടി കൊടുത്താൽ ഭൂമികുലുക്കം ഒന്നും ഉണ്ടാകാൻ പോകുന്നില്ല : സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പിൻ വാതിൽ നിയമനത്തിനെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി നടൻ സന്തോഷ് പണ്ഡിറ്റ് . ഫേസ്ബുക്ക് പോസ്റ്റിലാണ് സർക്കാരിന്റെ പിൻ വാതിൽ നിയമനങ്ങളെ സന്തോഷ് പണ്ഡിറ്റ് വിമർശിച്ചത്.

Read Also : “ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ചെറിയ പങ്കാളിയെ ഇഷ്ടപ്പെടുന്നു ” ; വൈറലായി ചിത്രങ്ങൾ 

എല്ലാ പി എസ് സി റാങ്ക് ലിസ്റ്റ് ലിസ്റ്റുകളും അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തിൽ ഭൂമികുലുക്കം ഒന്നും ഉണ്ടാകാൻ പോകുന്നില്ല . പോലീസ് പി എസ് സി ലിസ്റ്റിന്റെ കാര്യത്തിൽ 12 മാസത്തിൽ 8 മാസം അനാവശ്യമായ രീതിയിൽ നഷ്ടപ്പെട്ടു – പണ്ഡിറ്റ് പറയുന്നു

മാത്രമല്ല ഈ സമരങ്ങളിൽ കട്ട സപ്പോർട്ട് നൽകുന്ന പ്രതിപക്ഷം കേരത്തിൽ ഉടനെ ഇലക്ഷൻ വരുന്നത് കൊണ്ടാണോ ഇപ്പോൾ അവരോടൊപ്പം നില്കുന്നത് എന്ന് ചിലരെങ്കിലും സംശയിക്കാം . ഈ വിഷയങ്ങളിൽ അവർ സീരിയസ് ആണെങ്കിൽ ഇനി അടുത്ത ഇലക്ഷനിൽ തങ്ങൾക്ക് അധികാരം കിട്ടിയാൽ ഈ ലിസ്റ്റെല്ലാം കാലാവധി നീട്ടും എന്നും , ഒരിക്കലും പിൻവാതിൽ നിയമനം നടത്തില്ല എന്നുമൊക്കെ പ്രഖ്യാപിക്കുവാൻ ഉള്ള നട്ടെല്ല് കൂടി കാണിക്കണം . എന്നാൽ അവരുടെ കണ്ണീർ സത്യം ആണെന്ന് ഉദ്യോഗാർത്ഥികൾക്ക്‌ ചിന്തിക്കമെന്നും സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം നിരവധി PSC Rank ലിസ്റ്റിൽ പേരുള്ള വിദ്യാർഥികൾ തിരുവനന്തപുരത്തു കുറെ ദിവസങ്ങളായി സമരം…

Posted by Santhosh Pandit on Monday, February 15, 2021

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button