KeralaLatest NewsNews

മാസ്‌ക് ധരിച്ചില്ല ; ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു

ബസ് അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്

പത്തനംതിട്ട : മാക്‌സ് ധരിയ്ക്കാതിരുന്നത് ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. കൊല്ലം പകല്‍കുറി സ്വദേശി ജോസിനാണ് കുത്തേറ്റത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി റസല്‍ രാജു അറസ്റ്റിലായി.

ബസ് അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. റസല്‍ രാജു മാസ്‌ക് ധരിക്കാത്തത് ജോസ് ചോദ്യം ചെയ്തു. ഇതോടെ ജോസിന്റെ ബാഗിലുണ്ടായിരുന്ന ടാപ്പിംഗ് കത്തിയെടുത്ത് റസല്‍ രാജു ജോസിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button