KeralaLatest NewsNews

കേരളമായിരുന്നു കോവിഡ് പ്രതിരോധ മാതൃകയിൽ ശരിയെന്ന് കാലം തെളിയിക്കും ; ആരോഗ്യമന്ത്രി

കോഴിക്കോട് : കോവിഡിനെതിരെ കേരളം സ്വീകരിച്ച പ്രതിരോധ മാതൃകയായിരുന്നു ശരിയെന്ന് നാളെ വിലയിരുത്തപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിലല്ലേ ഇപ്പോൾ കോവിഡ് കേസുകൾ കൂടുതലെന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ കോവിഡ് വന്ന് എല്ലാവരും മരിച്ചു പോകുന്നതിനേക്കാള്‍ നല്ലത് അതായിരുന്നുവെന്ന് നാളെ വിലയിരുത്തപ്പെടും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടന വേദിയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്

ആളുകള്‍ പുറത്തിറങ്ങുകയും ഇടപെടുകയും ചെയ്തപ്പോള്‍ കേസുകള്‍ കൂടി വരുന്നുണ്ട്. മരണനിരക്ക് ഉയരാതെ നിര്‍ത്താന്‍ കഴിഞ്ഞു. 4 മാത്രമാണ് സംസ്ഥാനത്തെ മരണനിരക്കെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം 5471 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button