കൊച്ചി > വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയമുയര്‍ത്തി എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജാഥയ്ക്കും തുടക്കമായി. 'നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ്' എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന ജാഥ ഞായറാഴ്ച എറണാകുളത്ത് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനംചെയ്തു. തൃപ്പൂണിത്തുറ, തൃക്കാക്കര, എറണാകുളം, കൊച്ചി മണ്ഡലങ്ങള്‍ സംയുക്തമായി ഉദ്ഘാടന സമ്മേളനത്തില്‍ സ്വീകരണം നല്‍കും.
നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥകള്‍ക്ക് സ്വീകരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ജാഥാ പ്രയാണവും സ്വീകരണങ്ങളും.
വടക്കന്‍ മേഖലാ ജാഥ തൃശൂരും തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തും 26ന് സമാപിക്കും. തൃശൂരിലെ സമാപന സമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
തെക്കന്‍ മേഖലാ ജാഥാംഗങ്ങള്‍
ബിനോയ് വിശ്വം (ക്യാപ്റ്റന്‍), എം വി ഗോവിന്ദന്‍ (സിപിഐ എം), പി വസന്തം (സിപിഐ), തോമസ് ചാഴിക്കാടന്‍ എംപി (കെസിഎം), സാബു ജോര്‍ജ് (ജെഡിഎസ്), വര്‍ക്കല ബി രവികുമാര്‍ (എന്‍സിപി), മാത്യൂസ് കോലഞ്ചേരി (കോണ്‍ഗ്രസ് എസ്), വി സുരേന്ദ്രന്‍പിള്ള (എല്‍ജെഡി), എം വി മാണി (കെസിബി), അബ്ദുള്‍ വഹാബ് (ഐഎന്‍എല്‍), ഷാജി കടമല (കേരള കോണ്‍ഗ്രസ് സ്‌കറിയ), ജോര്‍ജ് അഗസ്റ്റിന്‍ (ജനാധിപത്യ കേരള കോണ്‍ഗ്രസ്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..