COVID 19Latest NewsNewsBahrainGulf

ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് പതിനഞ്ച് പേര്‍ക്കെതിരെ നടപടി

ബഹ്‌റൈനില്‍ കോവിഡ് നിയമം ലംഘിച്ച്‌ കൂട്ടം കൂടിയ പതിനഞ്ച് പേര്‍ക്ക് ക്രിമിനല്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. മൂന്നു മുതല്‍ ആറ് മാസം വരെയുള്ള തടവ് ശിക്ഷയാണ് കോടതി ഇവര്‍ക്ക് വിധിച്ചത്. ആയിരം ദിനാര്‍ പിഴയും ചുമത്തി.

Read Also: അമ്മയുടെ നിരന്തരം ഫോണ്‍ വിളി രക്ഷിച്ചത് മകന്റെ ജീവന്‍ മാത്രമല്ല ആ 25 പേരുടെ ജീവനുകളും

ജനിതക മാറ്റം വന്ന വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ തന്നെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. പൊതു ഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പേർ കൂട്ടം ചേരുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ആളുകള്‍ കൂട്ടം ചേരുന്നതായി അധികൃതര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button