Life Style

സണ്‍സ്‌ക്രീന്‍ ഉണ്ടാക്കാം വീട്ടില്‍ തന്നെ

വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ചൂടില്‍ വെന്തുരുകുകയാണ് ജനം. സൂര്യ താപം കാരണം മുഖവും വെയിലേല്‍ക്കുന്ന ശരീര ഭാഗങ്ങളും കറുത്ത് കരിവാളികുകയാണ്. വെറുമൊരു കുടയ്‌ക്കോ സ്‌കാര്‍ഫിനോ നിങ്ങളുടെ ചര്‍മ്മത്തെ കരിവാളിക്കുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയില്ല . സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തിറങ്ങുന്നത് വിലക്കിയിരിക്കുകയാണ് ഡോക്ടര്‍മാര്‍ പോലും. പ്രത്യേകിച്ച് ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് സണ്‍സ്‌ക്രീനുകള്‍.

സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ നിലവാരമുള്ള ബ്രാന്‍ഡഡ് സണ്‍സ്‌ക്രീനുകള്‍ വേണം ഉപയോഗിക്കാന്‍. കാരണം നിലവാരം കുറഞ്ഞ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിച്ചാല്‍ വിപരീത ഫലമാവും ലഭിക്കുക. എന്നാല്‍ മുന്തിയ ഇനം സണ്‍സ്‌ക്രീനുകള്‍ മിക്കതും സാധാരാണക്കാരന്റെ കീശയില്‍ കൊള്ളുകയില്ല. അത് കൊണ്ട് തന്നെ വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം പ്രകൃതിദത്തമായ സണ്‍സ്‌ക്രീന്‍.

ആവശ്യമുള്ള സാധനങ്ങള്‍

*വെളിച്ചെണ്ണ – ഒരു കപ്പ്
*കൈത്തിരി വെണ്ണ – 20 ഗ്രാം
*ജോജോബ ഓയില്‍ , സണ്‍ഫ്‌ളവര്‍ ഓയില്‍ , ലാവന്‍ഡര്‍ ഓയില്‍ , യൂകാലിപ്റ്റസ് ഓയില്‍, സീസമെ ഓയില്‍ എന്നിവയുടെ മിശ്രിതം (ഓരോന്നും ഒരു തുള്ളി വീതം)
* രണ്ട് തുള്ളി വിറ്റമിന്‍ ഇ ഓയില്‍
*കാല്‍ കപ്പ് മെഴുക് (തേനീച്ച മെഴുക് അഥവാ ബീസ് വാക്‌സ് )
* 2 ടേബിള്‍ സ്പൂണ്‍ സിങ്ക് ഒക്‌സൈഡ്

beeswax 1shea butter 1

തയ്യാറാക്കുന്ന വിധം

*വെളിച്ചെണ്ണ, കൈത്തിരി വെണ്ണ, എണ്ണകളുടെ മിശ്രിതം (മൂന്നാം ചേരുവ ), എന്നിവ പതിയെ ചൂടാക്കുക.

*കൈത്തിരി വെണ്ണയും , ബീസ് വാക്സും അലിഞ്ഞ ശേഷം ഈ മിശ്രിതം തണുക്കാന്‍ വയ്ക്കുക.

*ഈ മിശ്രിതത്തിലേക്ക് സിങ്ക് ഓക്സൈഡും വിറ്റമിന്‍ ഇ ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ സണ്‍സ്‌ക്രീന്‍ ഒരു ഭരണിയില്‍ അടച്ച് സൂക്ഷിക്കുക.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button