Latest NewsNewsIndiaInternational

ദേശവിരുദ്ധ ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ദിഷയെ പിന്തുണച്ച് ശശി തരൂർ

ആക്ടിവിസ്റ്റുകൾ അകത്തും തീവ്രവാദികൾ പുറത്തും; പൊട്ടിത്തെറിച്ച് ശശി തരൂർ

കർഷക സമരത്തിൽ പിന്തുണ നൽകി ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾക്കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയ്ക്ക് പിന്തുണയുമായി കോൺഗ്രസ് എം പി ശശി തരൂർ. ആക്ടിവിസ്റ്റുകൾ എല്ലാം ജയിലിലും തീവ്രവാദികൾ ജാമ്യത്തിലുമാണെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.

Also Read:ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി

21 വയസുകാരിയായ ദിഷയെ ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യത്തെ അറസ്റ്റ് കൂടിയാണിത്. കർഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ തുൻബർഗ് പങ്കുവെച്ച ടൂൾക്കിറ്റ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് ദിഷ രവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്ത് ചെങ്കോട്ടയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിഷേധക്കാർ സംഘർഷം നടത്തിയതിനെ പിന്തുണച്ചാണ് ഗ്രേറ്റ ടൂൾ കിറ്റ് പങ്കുവെച്ചത്. ഗ്രേറ്റ നൽകിയ ടൂൾക്കിറ്റിൽ ഖാലിസ്ഥാൻ സംഘടനകൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിരീക്ഷിച്ചത്. ഇതേത്തുടർന്നാണ് സംഭവത്തിൽ കേസെടുത്തത്.

രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ അപമാനിക്കാൻ ശ്രമിക്കുകയാണ് ഇത്തരം പ്രവർത്തികളിലൂടെ നടന്നത് എന്ന വിമർശനങ്ങളും ഉയർന്നിരുന്നു. തുടർന്ന് ഗ്രേറ്റ തുൻബർഗ് ടൂൾക്കിറ്റ് പിൻവലിക്കുകയും മറ്റൊരു ടൂൾക്കിറ്റ് പുറത്തിറക്കുകയും ചെയ്തു. ദേശ വിരുദ്ധ ടൂൾകിറ്റ് പ്രചരിച്ചതിന് രാജ്യത്തെ ആദ്യത്തെ അറസ്റ്റാണ് ദിഷയുടേത്. ദിഷ രവിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും അധികൃതർ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button