KeralaCinemaMollywoodLatest NewsNewsEntertainment

‘ആദ്യ ഘട്ടത്തിൽ ഒരു കോടി’; മമധര്‍മ്മയ്ക്ക് വീണ്ടും ധനസഹായം ആവശ്യപ്പെട്ട് അലി അക്ബര്‍

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന് പേരിട്ട ചിത്രത്തിന് വീണ്ടും ധനസഹായം ആവശ്യപ്പെട്ട് സംവിധായകൻ അലി അക്ബർ. ‘മമധര്‍മ്മ’ ജനകീയ കൂട്ടായ്മ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ആരാധകരുടെ പിന്തുണ ഉണ്ടാകണമെന്ന് അലി അക്ബർ പറയുന്നു. നിങ്ങളെല്ലാവരും കൂടെയുണ്ടാകുമെന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Also Read:‘320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില കൂടിയത്’; വ്യക്തമാക്കി പെട്രോളിയം മന്ത്രി

സിനിമയുടെ ആവശ്യത്തിനായി തോക്കും, മറ്റ് സാധനങ്ങളും ഉണ്ടാക്കുന്ന ചിത്രം പങ്കുവെച്ചാണ് അലി അക്ബര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു കോടി മതിയെന്നും, ഇനിയും സഹായിക്കണമെന്നും നേരത്തെ അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖരാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും, അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുത്തെന്നും അലി അക്ബര്‍ അറിയിച്ചു.

ചിത്രത്തില്‍ മലയാള സിനിമയിലെ പ്രമുഖതാരങ്ങൾ അഭിനയിക്കും. ഫെബ്രുവരി 20ന് ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ ആരംഭിക്കും. ഫെബ്രുവരി അഞ്ചിനാണ് ചിത്രത്തിന്റെ പൂജയും, സ്വിച്ചോണും, ഗാന സമര്‍പ്പണവും കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button