കൊൽക്കത്ത
ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിക്ക് തകർപ്പൻ ജയം. 3–-1ന് ട്രാവു എഫ്‌സിയെ കീഴടക്കി. ജയത്തോടെ ഏഴു കളിയിൽ 10 പോയിന്റുമായി ആറാമതെത്തി ഗോകുലം. ഗോകുലത്തിനുവേണ്ടി എമിൽ ബെന്നി, ഷെരീഫ് മുഹമ്മദ്, സോഡിങ്‌ലിയാന റാൽട്ടെ എന്നിവർ ഗോളടിച്ചു. കൊംറോൺ ടുർസുനോവ് ട്രാവുവിനായി ഒരെണ്ണം മടക്കി.
കളിയുടെ തുടക്കത്തിൽത്തന്നെ ഗോകുലം മികച്ച മുന്നേറ്റം നടത്തി. 16–-ാംമിനിറ്റിൽ വിൻസി ബരെറ്റോയുടെ ക്രോസ് പിടിച്ചെടുത്ത എമിൽ ബെന്നി വോളി തൊടുത്തു. ആദ്യപകുതി അവസാനിക്കുമ്പോൾ ആ ഗോളിൽ ഗോകുലം ലീഡ് നേടി.
രണ്ടാംപകുതിയുടെ തുടക്കത്തിൽ ഡെനിസ് ആൻട്‌വിയുടെ കോർണറിൽ ഷെരീഫ് ഗോകുലത്തിന്റെ നേട്ടം രണ്ടാക്കി. കളിയുടെ അവസാനഘട്ടത്തിലായിരുന്നു റാൽട്ടെയുടെ ഗോൾ. 19ന് ഇന്ത്യൻ ആരോസുമായിട്ടാണ് ഗോകുലത്തിന്റെ അടുത്തമത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..